കുര്യാത്തിയിൽ ടിപ്പർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു.

ആര്യനാട് കുര്യാത്തിയിൽ ടിപ്പർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു.
 പനയ്‌ക്കോട് ,
കുരിയാത്തി, രാഖി ഭവനിൽ
ജലജ (53) യാണ് മരിച്ചത്.
      ഇന്ന് രാവിലെ 8 മണിയോടെ അപകടം. ഭർത്താവ് രാജേന്ദ്രന് പരിക്കുണ്ട്. രാജേന്ദ്രൻ ജലജയെ തൊഴിലുറപ്പു ജോലി സ്ഥലത്ത് എത്തിക്കനായി സ്‌കൂട്ടറിൽ പോകുമ്പോൾ ആണ് അപകടം ഉണ്ടായത്.  പുതുക്കുളങ്ങരയിലേക്ക് ടിപ്പറിൽ ലോഡുമായി  വരുമ്പോഴാണ് അപകടം എന്നാണ് സൂചന.ടിപ്പറിന്റെ പിൻ ചക്രം വീട്ടമ്മയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ഇവർ സംഭവസ്ഥലത്തു വച്ച് മരിച്ചു.മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി