തീരദേശം ലക്ഷ്യമാക്കി അവയവ മാഫിയ പിടിമുറുക്കുന്നു.
തീരദേശം ലക്ഷ്യമാക്കി അവയവ മാഫിയ പിടിമുറുക്കുന്നതായി സൂചന. ഇതിനോടകം തീരദേശ മേഖലയിൽ നിന്ന് നിർവധിപേർ വൃക്കകൾ വിറ്റതായാണ് സൂചന.
സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയകൾ നടക്കുന്നത്. ഇനിയും നിരവധിപേർ വൃക്ക ദാനംചെയ്യാൻ തയാറായി നിൽക്കുന്നുണ്ടത്രെ.
അടിക്കടിയുള്ള കാലാവസ്ഥ മുന്നറിയിപ്പുകളും മത്സ്യബന്ധന നിരോധനവും കോവിഡിനെ തുടർന്ന് മത്സ്യ വിപണനം കുറഞ്ഞതുമൊക്കെ വറുതിയിലാക്കിയ കുടുംബങ്ങളിലെ കടബാധ്യതകളും മറ്റും തീർക്കാനാണ് പലരും വൃക്ക വിറ്റ് പണം കണ്ടെത്തുന്നതെന്നാണ് സൂചന.
