ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം ശിശുദിനമായി ആഘാഷിക്കുന്ന ഈ വേളയിൽ ഏവർക്കും മീഡിയ 16 ആശംസകൾ നേരുന്നു...

ഇന്ന് #ജവഹർലാൽ #നെഹ്‌റു #ജന്മവാർഷികം 
 
ഏവർക്കും മീഡിയ16ൻറെ ശിശുദിനാശംസകൾ

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും,.....
കുട്ടികളുടെ #ചാച്ചാജി യുമായിരുന്ന #ജവഹർലാൽ #നെഹ്രുവിന്റെ #നൂറ്റിമുപ്പത്തിഒന്നാം #ജന്മദിനമാണിന്ന്.

ബ്രിട്ടുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ഇന്ത്യയെ കഠിനാധ്വാനവും ഇച്ഛാശക്തിയും കൊണ്ട് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു നെഹ്റു...

ജനാധിപത്യ സംവിധാനങ്ങൾ ഭീഷണിയുടെ നിഴലിൽ നിൽക്കുന്ന ഇക്കാലത്ത് വ്യക്തി സ്വതന്ത്ര്യം, 
മാധ്യമ സ്വാതന്ത്ര്യം, 
പൗരാവകാശ സംരക്ഷണം തുടങ്ങി വർത്തമാന ഇന്ത്യ മറന്നു കൊണ്ടിരിക്കുന്ന മൂല്യങ്ങളിൽ വിട്ടുവീഴ്ച്ച ചെയ്യാതിരുന്ന ഭരണാധികാരിയായിരുന്നു നെഹ്റു.....

ദാർശനികൻ, 
ആദർശവാദി, 
രാജ്യതന്ത്രജ്ഞൻ, 
വാഗ്മി, 
എഴുത്തുകാരൻ എന്നീ നിലകളിൽ ശോഭിക്കുകയും ചെയ്ത വ്യക്തിത്വം,  
കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന അദ്ദേഹം ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍ എന്ന ഉറച്ച വിശ്വാസമുള്ളയാളായിരുന്നു നെഹ്റു.....

ചാച്ചാജി

ചാച്ചാജി കുഞ്ഞോമനകൾ തൻ-
ചാച്ചാജി....
ചുണ്ടിൽ ചിരിയേകി......
കണ്ണിൽ നന്മയുമായ്.......
മുന്നിൽ സാന്ത്വനമേകാനായ്..
വന്നിരുന്നു ചാച്ചാജി!
മാറിൽ പനിനീർ പൂവും ചൂടി...
മന്ദഹസിക്കും കുട്ടികളൊത്ത്!
ചിരി കളിയോടെ സംവദിക്കും....
ചാച്ചാജീ............