റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ.സാജുവും പാർട്ടിയും ചേർന്ന് നടത്തിയ റെയ്ഡിൽ കിളിമാനൂർ പുതിയാകാവിന് സമീപം വച്ച് അനുവദനീയമായ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യംകൈ വശം വച്ച കുറ്റത്തിന് 6ലിറ്റർ മദ്യവും Hero Maestro സ്‌കൂട്ടറുമടക്കം മടവൂർ ചേങ്കോട്ടുകോണം സ്വദേശി ജബ്ബാർ(63/21) എന്നയാളെ അറസ്റ്റ് ചെയ്ത് അബ്കാരി കേസ്സെടുത്തു . പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്,ആദർശ്, ഷെമീർ,എക്സൈസ് ഡ്രൈവർ അഭിലാഷ് എന്നിവർ. പ്രതി ഓഫീസ് ജ്യാമ്യത്തിൽ വിട്ടു.
