പ്രഭാത നടത്തത്തിന് ഇറങ്ങിയ ആളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെമ്ബായം പഞ്ചായത്ത് ഓഫിസിന് സമീപം ഇടുക്കുംതല പനയറകോണത്ത് സജീവിനെയാണ് (43) വീടിന് സമീപത്തെ ആളൊഴിഞ്ഞ റബര്‍ പുരയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്കഴുത്തില്‍ കേബിള്‍ ടൈ ഉപയോഗിച്ച് കുരുക്കിട്ട് കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഫോണ്‍ നഷ്ടപ്പെട്ടതായും കണ്ടെത്തി. ആസൂത്രിത കൊലപാതകമെന്നാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം. രാവിലെ ആറിന് പ്രഭാതസവാരിക്കിറങ്ങി വീട്ടില്‍ തിരിച്ചെത്താത്തതിനെതുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടും ലഭിച്ചില്ല.
തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും പരിസരപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തുകയും പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിനിടയിലാണ് വീടിന് അരകിലോമീറ്റര്‍ അകലെ റബര്‍ തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത്. വെഞ്ഞാറമൂട് വയ്യേറ്റ് നവീന്‍ ഗ്രാനൈറ്റില്‍ മാനേജരാണ് സജീവ്. ദിവസവും മകനെയും കൂട്ടിയാണ് പ്രഭാതസവാരിക്ക് പോകുന്നത്.
മുട്ടുവേദനയെതുടര്‍ന്ന് വ്യാഴാഴ്ച മകന്‍ ഒപ്പം പോയില്ല. ഭാര്യ: ഷീബാറാണി. മക്കള്‍: ഗൗരി, അര്‍ജുന്‍. സജീവിനോ കുടുംബത്തിനോ സാമ്ബത്തിക പ്രശ്നങ്ങളോ ശത്രുക്കളോ ഇല്ലെന്നാണ് ബന്ധുക്കള്‍ പറഞ്ഞു.
മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് റൂറല്‍ എസ്.പി ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണങ്ങള്‍ നഷ്ടപ്പെടാത്തതും പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഡോഗ്സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്േമാര്ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് സ്ഥലം സന്ദര്‍ശിച്ച തിരുവനന്തപുരം റൂറല്‍ എസ്.പി പി.കെ. മധു പറഞ്ഞു. നെടുമങ്ങാട് - ആറ്റിങ്ങല്‍ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
