വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

കേരള-കര്‍ണാടക തീരത്ത് ന്യൂനമര്‍ദ പാത്തിയും കന്യാകുമാരിക്കടുത്ത് ചക്രവാത ചുഴിയും രൂപപ്പെട്ടത് തുടരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. നാളെ മുതല്‍ മഴ കൂടുതല്‍ തീവ്രമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറില്‍ കോഴിക്കോട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റു ജില്ലകളില്‍ മഴയ്ക്കും സാധ്യതയുണ്ട്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ഒക്ടോബര്‍ 25: കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ഒക്ടോബര്‍ 23: എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം.
  • ഒക്ടോബര്‍ 24: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്.
  • ഒക്ടോബര്‍ 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്.
  • ഒക്ടോബര്‍ 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

സംസ്ഥാനത്തെ ആറ് അണക്കെട്ടുകളില്‍ റെ‍ഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഷോളയാര്‍ (തൃശൂര്‍), പൊന്മുടി, കുണ്ടറ, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍ (ഇടുക്കി) എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ട ജില്ലയിലെ മൂഴിയാര്‍ അണക്കെട്ടില്‍ യെല്ലോ അലര്‍ട്ടാണ്. ഇടുക്കി, കക്കി, മാട്ടുപ്പെട്ടി ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടും ആനയിറങ്ങല്‍ (ഇടുക്കി) പെരിങ്ങല്‍കുത്ത് (തൃശൂര്‍) ഡാമുകളില്‍ ബ്ലൂ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.