ആർസിസിയിൽ എത്തുന്ന രോ​ഗികൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര

തിരുവനന്തപുരം; ആർസിസിയിൽ എത്തുന്ന രോ​ഗികൾക്കും കൂടെയുള്ളവർക്കും യാത്ര ചെയ്യുന്നതിനായി കെഎസ്ആർടിസി ആരംഭിച്ച സർക്കുലർ സർവ്വീസ് ​ഗതാ​ഗത മന്ത്രി ആന്റണി രാജു ഫ്ലാ​ഗ് ഓഫ് ചെയ്തു തുടക്കം കുറിച്ചു. ആർ.സി.സി.  ഡയറക്ടർ  ഡോ.  രേഖാ.എസ്. നായർ അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ  അഡീഷണൽ ഡയറക്ടർ ഡോ.  സജീദ്  സ്വാ​ഗതം ആശംസിച്ചു. ചടങ്ങിൽ ആർസിസിയിലേയും, കെഎസ്ആർടിസിയിലേയും ഉന്നത ഉദ്യോ​ഗസ്ഥരും പങ്കെടുത്തു. 

ആർ.സി.സിയിൽ നിന്നും  പുറപ്പെടുന്ന ബസ്  മെഡി: കോളേജ് ബസ് സ്റ്റാൻഡ്,  ചാലകുഴി. പട്ടം എൽഐസി,  കേശവദാസപുരം , ഉള്ളൂർ മെഡി: കോളേജ്  വഴി  ആർസിസിയിൽ  എത്തുകയും,  മറ്റൊരു സർവ്വീസ്  ആർസിസിയിൽ  നിന്നും പുറപ്പെട്ട് മെഡി: കോളേജ്, വൈദ്യുതിഭവൻ, പട്ടം .എൽഐസി, ചാലക്കുഴി , മെഡി: കോളേജ് വഴി  ആർസിസിയിൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 

ഈ ബസുകളിലെ യാത്രാ നിരക്ക്  10 രൂപമാത്രമാണ്. എന്നാൽ ഈ സർവ്വീസിലെ പതിനായിരം യാത്രക്കാരുടെ  യാത്രാ നിരക്ക് നിംസ് മെഡിസിറ്റിയും. മറ്റൊരു പതിനായിരം യാത്രക്കാരുടെ യാത്രാ നിരക്ക് ആർസിസിയിലെ തന്നെ കനിവ് എന്ന സംഘടനയും ആണ്  സ്പോൺസർ ചെയ്യ്തിരിക്കുന്നത്.