നാവായികുളത്തിന്റെ നേട്ടം:എൻ. കെ പ്രേമചന്ദ്രൻ എം. പിയുടെ വാക്കുകളിലൂടെ

നാവായിക്കുളം ..... ഞാന്‍ ജനിച്ചു വളര്‍ന്ന എന്‍റെ ഗ്രാമം. ആ ഗ്രാമത്തിലെ ഒരു സാധാരണ തൊഴിലാളി കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന  പ്ലസ്ടു വിദ്യാര്‍ത്ഥിയും ആര്‍.എസ്.പി കുടുംബാംഗമായ സുമേഷിന്‍റെ മകന്‍ നിരഞ്ജന്‍.എസ് ഏറ്റവും മികച്ച ബാലതാരത്തിനുളള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയതില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. 

ഞാന്‍ പഠിച്ചു വളര്‍ന്ന എന്‍റെ കുടുംബ വീട്ടില്‍  റെജു ശിവദാസിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച 'SAPIENS' നാടക പരിശീലന കളരിയില്‍ അഭ്യസിച്ചാണ് നിരഞ്ജന്‍ ഉന്നതമായ നേട്ടം കൈവരിച്ചത്.  

ശ്രീ. ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'കാസിമിന്‍റെ കടല്‍' എന്ന സിനിമയില്‍ 'ബിലാല്‍' എന്ന കഥാപാത്രത്തെ അവസ്മരണീയമാക്കിയതിനാണ് സംസ്ഥാന പുരസ്കാരം നിരഞ്ജനെ തേടിയെത്തിയത്.  സാധാരണ തൊഴിലാളി കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന നിരഞ്ജന്‍.എസ് സിനിമാലോകത്തിലെയും അഭിനയരംഗത്തെയും ഭാവി വാഗ്ദാനമാണ്. നിരഞ്ജന്  എല്ലാവിധ ഭാവുകങ്ങളും നേരുന്നു...