മംഗലപുരത്ത് ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനാചരണം.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ  രക്തസാക്ഷിത്വ ദിനത്തില്‍  മംഗലപുരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗലപുരം  ജംഗ്ഷനിൽ ഇന്ദിരാജിയുടെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി
മണ്ഡലം പ്രസിഡന്റ്‌ അഡ്വ എസ് ഹാഷിം അധ്യക്ഷത വഹിച്ചു  , ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി കെ എസ് അജിത്കുമാർ  അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. എ കെ ഷാനവാസ്‌ മുഖ്യപ്രഭാഷണം നടത്തി.മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ വസന്തകുമാരി , കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ബാബു സുശ്രുതൻ , കോൺഗ്രസ്‌ നേതാക്കളായ മംഗലപുരം മൻസൂർ  ,  വേണുഗോപാലൻ നായർ  , നസീർ ,  ഉണ്ണി പിള്ള  , വസന്തകുമാരി , കവിത  ,  ബിന്ദു , സത്യൻ , യുത്ത് കോൺഗ്രസ്‌ ചിറയിൻകീഴ് നിയോജക മണ്ഡലം ഭാരവാഹി മുരുക്കുംപുഴ വിഷ്ണു തുടങ്ങിയവർ അനുസ്മരണപ്രഭാഷണം നടത്തി.