റബ്ബർ മരം ചായക്കടയ്ക്കും റോഡിന് മുകളിലുമായി പിഴുത് വീണ് ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ട നിലയിൽ.

റബ്ബർ മരം ചായക്കടയ്ക്കും റോഡിന് മുകളിലുമായി പിഴുത് വീണ് ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ട നിലയിൽ. അടയമൺ താഴെ പയ്യനാട് ക്ഷേത്രത്തിന് സമീപത്തുള്ള റോഡിലാണ് അഞ്ചോളം റബ്ബർ മരങ്ങൾ പിഴുത് വീണത്. റോഡിന് വശത്തായുള്ള ചായക്കടയുടെ മുകളിലൂടെയും റോഡിലുമാണ് മരങ്ങൾ പിഴുത് വീണത്. റോഡിൽ വീണ മരങ്ങളുടെ ചില്ലകൾ നാട്ടുകാർ മുറിച്ചുമാറ്റിയതിനാൽ ഗതാഗതം റോഡിൻ്റെ ഒരു വശത്തുകൂടി സാധ്യമാകി. കടയ്ക്ക് മുകളിലൂടെ മരം വീന്നെങ്കിലും ആളപായമില്ല.