മ​ഴ​യു​ടെ മ​റ​വി​ല്‍ മോ​ഷ​ണ​വും സാമൂഹി​ക വി​രു​ദ്ധ ശല്യ​വും വ്യാപകം

 മ​ഴ​യു​ടെ മ​റ​വി​ല്‍ മോ​ഷ​ണ​വും സാമൂഹി​ക വി​രു​ദ്ധ ശല്യ​വും വ്യാപകം

കൊ​ട്ടി​യം : മ​ഴ​യു​ടെ മ​റ​വി​ല്‍ മോ​ഷ​ണ​വും സാ​മൂ​ഹി​ക വി​രു​ദ്ധ ശ​ല്യ​വും വ്യാ​പ​ക​മാ​കു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി ശി​വ​ന്‍​ന​ട​യു​ടെ വ​ഞ്ചി കു​ത്തി​ത്തു​റ​ന്നും ഓഫീസിൻ്റെ പൂ​ട്ട് പൊ​ളി​ച്ചും മോ​ഷ​ണ​ശ്ര​മം നടന്നു. ഓഫീസിൻ്റെ പൂ​ട്ട് പൊ​ളി​ച്ച്‌ അ​ക​ത്ത് ക​ട​ന്ന മോ​ഷ്​​ടാ​ക്ക​ള്‍ അ​ല​മാ​ര​യും കു​ത്തി​ത്തു​റ​ന്ന് പ​രി​ശോ​ധി​ച്ചു. വി​ല​യേ​റി​യ​തൊ​ന്നും ന​ഷ്​​ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക പരി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കൊ​ട്ടി​യം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു.ഇ​തി​ന​ടു​ത്ത് തൊ​ടി​യി​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ ര​ണ്ട് ദി​വ​സം മുമ്പാണ് വ​ഞ്ചി​ക​ള്‍ കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ര്‍​ന്ന​ത്. മോ​ഷ​ണ​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍ സ്ഥി​രം മോ​ഷ്​​ടാ​ക്ക​ളെ​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ത​ന്നെ കൊ​ല്ലൂ​ര്‍​വി​ള പ​ള്ളി​മു​ക്ക് പോ​സ്​​റ്റാ​ഫി​സി​ന് സ​മീ​പ​ത്തെ ഹാ​ര്‍​ഡ്​​വെ​യ​ര്‍ ക​ട​യി​ലും ഇ​ര​വി​പു​രം കാ​ക്ക​ത്തോ​പ്പി​ലെ സ്​​റ്റേ​ഷ​ന​റി ക​ട​യി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു. പൊ​ലീ​സ് രാ​ത്രി​കാ​ല നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​ദി​ച്ച​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ​മി​തി അ​ധ്യ​ക്ഷ​ന്‍ പ്ലാ​ക്കാ​ട് ടി​ങ്കു ആ​വ​ശ്യ​പ്പെ​ട്ടു