അഞ്ചുതെങ്ങ് മീരാൻ കടവിൽ കിഫ്‌ബി ബോർഡ് പ്രത്യക്ഷപ്പെട്ടു : വികസനം പുറകെ വരുമെന്ന പ്രതീക്ഷയിൽ തീരവാസികളുടെ കാത്തിരിപ്പ് വീണ്ടും.
പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും നടപ്പിലാകുന്നതിന് എന്നും കാത്തിരിക്കാൻ മാത്രം വിധിക്കപ്പെട്ട തീര ജനതയ്ക്ക് പ്രതീക്ഷയുടെ നാമ്പുമായ് കിഫ്‌ബിയുടെ ബോർഡ് എത്തി. ഇതോടെ അഞ്ചുതെങ്ങ് മീരാൻ കടവിന് സമീപം പ്രത്യക്ഷപ്പെട്ട ബോർഡിൽ പ്രതീക്ഷ അർപ്പിപ്പിച്ചിരിക്കയാണ് തീരവാസികൾ. സംസ്ഥാന സർക്കാർ KIIFB - കിഫ്‌ബിയുടെ (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് ) പേരിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ പ്രോജക്റ്റ് 2020-21 ആലംകോട് മീരാൻകടവ് മുതലപ്പൊഴി റോഡിൽ ഡിബിഎം, ബിസി, അനുബന്ധ പ്രവൃത്തികൾ എന്നിവയുടെ മെച്ചപ്പെടുത്തലുകൾ എന്നാണ് രേഖപെടുത്തിയിരിക്കുന്നത്. പ്രോജക്ട് വിവരങ്ങൾ രേഖപെടുത്തി സ്ഥാപിച്ച ഈ ബോർഡാണിപ്പോൾ അഞ്ചുതെങ്ങ് നിവാസികളിൽ വികസന കാത്തിരുപ്പുകളുടെ പ്രതീക്ഷ.അടിസ്ഥാന സൗകര്യ വികസനങ്ങൾ ഇല്ലാതെ വീർപ്പു മുട്ടുന്ന അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ കുടിവെള്ള പ്രശ്നവും, മുതലപ്പൊഴി ഹാർബർ അശാസ്ത്രീയ നിർമ്മിതിക്കുള്ള പരിഹാരവും, കടലാക്രമണ ഭീഷണിയിൽ നിന്നുള്ള മോചനവും, കായിക്കര വക്കം കടവ് പാലവും ടൂറിസം മേഖലയിലെ വികസനവും, തീരദേശ ഹൈവേ ഉൾപ്പെടെയുള്ള മികച്ച ഗതാഗത സൗകര്യങ്ങളും എന്നുതുടങ്ങി തീരവാസികളുടെ വിവിധങ്ങളായ ട്ടുള്ള വികസന കാത്തിരിപ്പിന് വർഷങ്ങളുടെ പഴക്കമാണുള്ളത്.ഓരോ തവണയും പ്രദേശത്തിന്റെ വളർച്ചയ്ക്കായി മാറി മാറിവരുന്ന സർക്കാരുകൾ വിവിധ പദ്ധതികളുമായി മുന്നോട്ടുവരികയും ഉദ്ഘാടന ചടങ്ങുകളും മീറ്റിങ്ങുകളും സംഘടിപ്പിക്കുമെങ്കിലും പലപ്പോഴും അവ പകുതിയിൽ മുടങ്ങി പോവുകയോ ജനങ്ങൾക്കു ഉപയോഗപ്രദമാകാതിരിക്കുകയോ ചെയുന്ന അവസ്ഥയാണ്.▪️ആലംകോട് മീരാൻകടവ് അഞ്ചുതെങ്ങ് റോഡ് എൻഎച്ച് 66 നെയും തീരദേശ പഞ്ചായത്തായ അഞ്ചുതെങ്ങിനെയും യോജിപ്പിച്ചു കൊണ്ട് ആറ്റിങ്ങൽ മുനിസിപ്പാലിറ്റി , മണമ്പൂർ , വക്കം കടയ്ക്കാവൂർ വഴി കടന്നുപോകുന്ന 9 കിലോമീറ്റർ റോഡ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് കൊണ്ട് 44.54 കോടി രൂപയ്ക്കു പുനർനിർമ്മിക്കുവാൻ അംഗീകാരം നൽകിയിരുന്നു.തീരദേശ പഞ്ചായത്തുകളായ അഞ്ചുതെങ്ങ് , വക്കം എനിവയുടെ കുടിവെള്ള വിതരണം മെച്ചപ്പെടുത്തുന്നത്തിനുള്ള പദ്ധതിക്കായി 7 കോടി, ഇതുകൂടാതെ പോസ്റ്റുകളും ട്രാൻസ്ഫോർമറുകളും മാറ്റി സ്ഥാപിക്കുന്നതിന് 90 ലക്ഷം രൂപ വകയിരുത്തിയിയിരുന്നു.റോഡ് ബിഎം & ബി സി സാങ്കേതിക വിദ്യയിൽ ഉന്നത നിലവാരത്തിലാണ് നിർമ്മിക്കുകയെന്നും. കൂടാതെ യുടിലിറ്റി ക്രോസ്സ് ചെയുന്നതിനുള്ള ഡക്റ്റുകളും , ഫുട്പാത് , ഓട , കലുങ്കുകൾ തുടങ്ങിയവ പുനർനിർമ്മിക്കുകയും മണനാക്ക് , നിലയ്ക്കാമുക്ക് , ചെക്കാലവിളാകം ജംഗ്ഷനുകളിൽ ജംഗ്ഷൻ ഇപ്രൂവ്മന്റ് നടത്തുകയും ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചത്.ആലംകോട് മുതൽ മണനാക്ക് വരെയുള്ള ഭാഗം 9 മീറ്റർ വീതിയിൽ ടാർ ചെയ്യുകയും മണനാക്ക് മുതൽ അഞ്ചുതെങ് വരെ മീറ്റർ വീതിയിൽ ടാർ ചെയ്തു കൊണ്ട് ബസ് വേ മുതലായ സൗകര്യങ്ങൾ ഉൾപ്പെടുത്തുമെന്നും സൂചിപ്പിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ആലംകോട് കടയ്ക്കാവൂർ , മീരാൻകടവ് , അഞ്ചുതെങ്ങ് റോഡിന്റെ പുനർ നിർമ്മാണോദ്ഘാടന ചടങ്ങുകൾ നടക്കുകയും ചെയ്തിരുന്നു.
