കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് നിവേദനം നൽകി
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കേശവപുരം സി എച്ച് സി താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ബ്ലോക്ക് പ്രസിഡന്റ് ശ്രീ ബി പി മുരളി ബഹുമാനപ്പെട്ട ആറ്റിങ്ങൽ എംഎൽഎ ശ്രീമതി O S അംബികക്ക് നിവേദനം നൽകി. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കൂടിയ വികസനസമിതി യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് ഉൾപ്പെടെയുള്ള സമിതി അംഗങ്ങൾ ആശുപത്രിയുടെ പരാധീനതകൾ എംഎൽഎ യെ ബോധ്യപ്പെടുത്തി. ആശുപത്രിയുടെ വികസനം അടിയന്തിര പ്രാധാന്യത്തോടെ കാണുമെന്നും അതിന്റെ മുന്നോടിയായി 179 ലക്ഷം രൂപ ചെലവിൽ എല്ലാ ആധുനിക സജ്ജീകരണങ്ങളുമു ള്ള ഐസൊലേഷൻ വാർഡ് നിർമ്മിക്കുമെന്നും KMCL വർക്ക് ഏറ്റെടുത്തുകഴിഞ്ഞു എന്നും എംഎൽഎ യോഗത്തിൽ അറിയിച്ചു
