കാറുകൾ കൂട്ടിയിടിച്ചു,ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം: അമിതവേഗതയിലെത്തിയ കാർ മറ്റൊരു കാറിലിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10.30നായിരുന്നു അപകടം.
പേട്ട ഓവർബ്രിഡ്ജിൽ പള്ളിമുക്ക് ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ കാർ പേട്ടയിൽ നിന്നുവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനങ്ങളുടെയും മുൻഭാഗം ഭാഗികമായി തകർന്നു. കാറിലുണ്ടായിരുന്ന മദ്ധ്യവയസ്‌കന് സ്റ്റീയറിംഗ് വീൽ നെഞ്ചിലിടിച്ച് ഗുരുതരമായി പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.