അമ്പലപ്പുഴയിൽ നിന്നും യുവാവിനെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ചിറയിൻകീഴ് സ്വദേശികൾ അറസ്റ്റിൽ

തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശികളായ ആദംഷാ, മുഹമ്മദ് ഹാരിസ്, ഹര്‍സല്‍, അല്‍ഖൈ്വസ്, മുഹമ്മദ്, മുഹമ്മദ് ഷാന്‍, നഹാസ് എന്നിവരെയാണ് അമ്ബലപ്പുഴ ഇന്‍സ്‌പെക്ടര്‍ എസ്. ദ്വിജേഷും സംഘവും അറസ്റ്റുചെയ്തത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനം തിരുവനന്തപുരം ഭാഗത്തേക്കുപോയതായി കണ്ടെത്തി. ദേശീയപാതയില്‍ പിന്‍തുടര്‍ന്ന അന്വേഷണസംഘം ശക്തികുളങ്ങര ഭാഗത്തുനിന്നു നാലുപ്രതികളെ പിടികൂടി.

അമ്ബലപ്പുഴ നവരാക്കല്‍ അമ്ബലത്തിനുസമീപം പഴക്കടനടത്തുന്ന മാള സ്വദേശി സഫറുദ്ദീ (47)നെ കാറിലെത്തിയസംഘം ബലമായി പിടിച്ചു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയെന്നാണ് കേസ്. ഞായറാഴ്ച രാവിലെ അഞ്ചുമണിക്കായിരുന്നു സംഭവം. വിദേശത്തു ജോലിക്കുകൊണ്ടുപോകാനായി സഫറുദ്ദീന്‍ പ്രതികളുടെ കൈയില്‍നിന്ന് എട്ടുമാസംമുന്‍പു വാങ്ങിയ 1.2 ലക്ഷം രൂപ തിരികെ കൊടുത്തിരുന്നില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡുചെയ്തു. എസ്.ഐ. ടോള്‍സണ്‍ പി. ജോസഫ്, മാര്‍ട്ടിന്‍, ഷൈലകുമാര്‍, ഷിബു, അനൂപ്, വിനു, ഇര്‍ഷാദ് എന്നിവരും പ്രതികളെ പിടികൂടാനുണ്ടായിരുന്നു.