പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാത്രിയില്‍ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പത്തൊന്‍പതുകാരായ രണ്ടു പേര്‍ അറസ്റ്റില്‍.കടയ്ക്കല്‍ സ്വദേശികളായ നിഖില്‍ ,മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരാണ് അറസ്റ്റിലായത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ രാത്രിയില്‍ ഒഴിഞ്ഞ സ്കൂള്‍ കെട്ടിടത്തില്‍ എത്തിച്ചാണ് പ്രതികള്‍ പീഡിപ്പിച്ചത് . ഒക്ടോബര്‍ 14 ന് അര്‍ദ്ധരാത്രിയിലാണ് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പാലോടുള്ള വീട്ടില്‍ നിന്ന് കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കുട്ടിയുടെ വീട്ടിലും പരിസരങ്ങളിലുമായി അന്വേഷണം നടത്തി.
പുലര്‍ച്ചെ അഞ്ച് മണിയോടുകൂടി പെണ്‍കുട്ടിയെ ജവഹര്‍ കോളനിയിലെ തേരിയില്‍ ഭാഗത്തു നിന്നും കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ചോദിച്ച് മനസിലാക്കിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയെ ബൈക്കില്‍ പാലോട് കൊല്ലായില്‍ ഭാഗത്തേക്ക് കൊണ്ടു പോയ ശേഷം സമീപത്തുള്ള ഒരു സ്കൂള്‍ കെട്ടിടത്തില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് തിരികെ ബൈക്കില്‍ കയറ്റി ഇലവു പാലത്തിനു സമീപം ഇറക്കിയ വിട്ട ശേഷം കടന്നു കളയുകയായിരുന്നു. പെണ്‍കുട്ടിയെ വിളിച്ച ഫോണ്‍ നമ്ബര്‍ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ഇവര്‍ക്ക് സഹായം ചെയ്ത രണ്ടു പേര്‍കൂടി പിടിയിലാവാനുണ്ട്
