ആ കെഎസ്ആർടിസി ബസിന്റെ പണം ജയനാശാൻ കെട്ടിവയ്ക്കേണ്ടി വരും;

ആ കെഎസ്ആർടിസി ബസിന്റെ പണം ജയനാശാൻ കെട്ടിവയ്ക്കേണ്ടി വരും; ഡ്രൈവര്‍ ജയദീപിനെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്ത് പൊലീസ്; വെള്ളക്കെട്ടിലൂടെ പൊതുമുതലായ കെ എസ് ആർ ടി സി ബസ് ഓടിച്ചുണ്ടാക്കിയത് 5.33 ലക്ഷം രൂപയുടെ നഷ്ടം.

ജയദീപിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് മോട്ടോര്‍ വാഹന വകുപ്പും കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജയദീപിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് 19-ാം തീയതി മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നിര്‍ദ്ദേശം. മോട്ടോര്‍ വാഹന വകുപ്പിന്റെ 184ാം വകുപ്പ് പ്രകാരമാണ് നടപടി.