വെമ്പായത്ത് ബി.ജെ.പി. സി പി എം സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. മൂന്ന് പേർ അറസ്റ്റിൽ.
സി.പി.എം. ബ്രാഞ്ച് സെക്രട്ടറി സുരേഷ്, വിഘ്നേഷ് സുധി വിപിന്‍ ഡെന്നീസ്, ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ ജിതിന്‍, രാഹുല്‍, എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സംഭവത്തില്‍ രണ്ട് ബി.ജെ.പി. പ്രവര്‍ത്തകരും ഒരു സി.പി.എം. പ്രവര്‍ത്തകനുമാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രി എട്ടിന് ആയിരുന്നു സംഭവം.
സി പി എം ബ്രാഞ്ച് സമ്മേളനങ്ങളോടനുബന്ധിച്ച് സിപി.എം. പ്രവര്‍ത്തകര്‍ വൃത്തിയാക്കുകയും വെള്ളയടിക്കുകയും ചെയ്തിരുന്ന ഇടങ്ങളിൽ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ സംഘടനയുടെ പേര് എഴുതി എന്നാരോപിച്ചാണ് ഇരു വിഭാഗവും തമ്മില്‍ തർക്കവും വാക്കേറ്റവുമുണ്ടായി.
ഇതിനിടെ വ്യാഴാഴ്ച വൈകിട്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ മദപുരത്ത് റൂട്ട് മാര്‍ച്ച് നടത്തുകയും ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും കൈയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു.
സംഭവമറിഞ്ഞ് വെഞ്ഞാറമൂട് വട്ടപ്പാറ, പാങ്ങോട,് പോത്തന്‍കോട,് നെടുമങ്ങാട് എന്നീ സ്റ്റേഷനുകളില്‍ നിന്ന് പോലീസെത്തി്യാണ് സംഘര്‍ഷത്തിന് അയവ് വരുത്തിയത്. പോലീസ് തന്നെ പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപുത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
