തിരുവനന്തപുരം കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു.

തിരുവനന്തപുരം കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു.

കഴക്കൂട്ടം മിഷന്‍ ആശുപത്രിക്ക് സമീപം ഇന്ന് പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം നടന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ ടാക്‌സി കാറാണ് കത്തിയത്. വിദേശത്ത് നിന്നും നാട്ടിലെത്തിയ ആളിനെയും കൂട്ടി കൊല്ലത്തേക്ക് പോകുകയായിരുന്ന കാറാണ് തീപിടിച്ചത്. കാറില്‍ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവറും യാത്രക്കാരനും വാഹനം നിര്‍ത്തി പുറത്തിറങ്ങിയതിന് പിന്നാലെ തീപടര്‍ന്നു പിടിക്കുകയായിരുന്നു.

കഴക്കൂട്ടം പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് തീയണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.