റോഡ് മുറിച്ചുകടക്കുന്നതിനിടെ വയോധികൻ കാറിടിച്ചു മരിച്ചു

കുളത്തൂര്‍ എസ്.എന്‍. നഗര്‍ ടി.എസ്.സി ആശുപത്രിക്കു സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ, കാറിടിച്ച്‌ വയോധികന്‍ മരിച്ചു.കോലത്തുകര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ റിട്ട. അധ്യാപകന്‍ കുളത്തൂര്‍ കിഴക്കുംകര വലിയവിള വീട് ടി.സി. 4 /421ല്‍ ജി.
സുഭാഷിതന്‍ (84) ആണ് മരിച്ചത്. ഞായറാഴ്​ച വൈകീട്ട്​ 7.15 ഒാടെയായിരുന്നു അപകടം. പതിവു നടത്തം കഴിഞ്ഞ്​ റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് കഴക്കൂട്ടം ഭാഗത്തുനിന്നെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന്, മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ഭാര്യ: രാധാമണി. മക്കള്‍: ബിന്ദു, സിന്ധു, സന്ധ്യ. മരുമക്കള്‍: രവികുമാര്‍, സനല്‍കുമാര്‍, മഹേഷ്.