പൊതു ജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക് :- 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് എന്ന വ്യാജവാർത്ത....
ഫോട്ടോയും, ആധാർ കാർഡും, റേഷൻ കാർഡും നൽകിയാൽ 5 ലക്ഷം രൂപയുടെ പുതിയ ആരോഗ്യ ഇൻഷ്വറൻസ് കാർഡ് അക്ഷയ വഴി ലഭിക്കും എന്ന വ്യാജവാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് തീർത്തും വാസ്തവ വിരുദ്ധമാണ്.
നിലവിൽ ആരോഗ്യ ഇൻഷ്വറൻസുമായി ബന്ധപ്പെട്ട് യാതൊരു രജിസ്ട്രേഷനും കേരളത്തിൽ നടക്കുന്നില്ല. അത്തരത്തിൽ ആരോഗ്യ ഇൻഷ്വറൻസ് രജിസ്ട്രേഷൻ ആരംഭിക്കുമ്പോൾ സർക്കാർ പത്ര, TV മാധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്
ആയതിനാൽ വ്യാജ വാർത്തകളുടെ പിന്നാലെ പോയി പൊതു ജനങ്ങൾ വഞ്ചിതരാകാതെ പ്രത്യേകം ശ്രദ്ധിക്കുക.
