അടുത്ത 3 മണിക്കൂറിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത

അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്,  മലപ്പുറം എന്നീ ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.