കഴക്കൂട്ടം∙ ബൈക്കിൽ കഞ്ചാവ് കടത്തിയ മൊത്ത വിതരണക്കാരനെ അടക്കം മൂന്നു പേരെ കഴക്കൂട്ടം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 6 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
കാട്ടാക്കട സ്വദേശി ഹുസൈൻ (മിട്ടു-25),വർക്കല സ്വദേശി റോബിൻസൺ (40), ചാന്നാങ്കര സ്വദേശി മുഹമ്മദ് ഹാരിസ് (23) എന്നിവരാണ് പിടിയിലായത്. കഴക്കൂട്ടം എക്സൈസ് ഇൻസ്പെക്ടർ എ. മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലാണ് അറസ്റ്റ്.