അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മാല മോഷ്‌ടിച്ച കേസിലെ പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവും 25000 പിഴയും ശിക്ഷ.

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ (fifth standard girl student) മാല മോഷ്‌ടിച്ച (chain snatching) കേസിലെ പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവും 25000 പിഴയും ശിക്ഷ.അവനവഞ്ചേരി തേബ്രവിള വീട്ടില്‍ കുമാറാണ് ശിക്ഷിക്കപ്പെട്ട പ്രതി. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ (Indian Penal code) 393-ാം വകുപ്പ് പ്രകാരമാണ് ശിക്ഷ. തിരുവനന്തപുരം സ്ത്രീക്കള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന സ്പെഷ്യല്‍ കോടതിയുടേതാണ് ഉത്തരവ് ഒറ്റപ്പെടുത്തി

2006 സെപ്റ്റംബര്‍ 14 നാണ് സംഭവം. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന പത്ത് വയസുള്ള പെണ്‍കുട്ടി ട്യൂഷന്‍ കഴിഞ്ഞ് ഉച്ചയ്ക്ക് ഒന്നര മണിക്ക് സഹോദരനോടൊപ്പം വീട്ടിലേയ്ക്ക് മടങ്ങി വരുമ്ബോഴാണ് സംഭവം. ആറ്റിങ്ങല്‍ കള്ളന്‍വിള എന്ന സ്ഥലത്ത് വെച്ചാണ് പ്രതി കുട്ടിയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണ മാല പൊട്ടിച്ചെടുത്തത്. പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന സഹോദരന്‍ നിലവിളിച്ചുകൊണ്ട് പ്രതിക്ക് പുറകെ ഓടി. ഇതോടെ പ്രതി ആണ്‍കുട്ടിയുടെ വായ് പൊത്തിപ്പിടിക്കുകയും കഴുത്തില്‍ മുറുക്കി പിടിച്ച്‌ ശ്വാസം മുട്ടിക്കാനും ശ്രമിച്ചു. ഈ സമയത്ത് ഓടിക്കൂടിയ നാട്ടുകാരെ കണ്ട് പ്രതി കുട്ടിയെ വിട്ട് ഓടിപ്പോവുകയായിരുന്നു.