വിതുരയില്‍ മലവെള്ളപ്പാച്ചിലില്‍ ഒരു വീട് പൂര്‍ണമായും 15 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
വിതുര മീനാങ്കല്‍ പന്നിക്കുഴിയിലാണ് വൈകിട്ട് മൂന്ന് മണിയോടെ വീടുകള്‍ തകര്‍ന്ന് വീണത്.
പന്നിക്കുഴിയില്‍ അജിത കുമാരിയുടെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. വിതുര വനമേഖലയിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്നാണ് മലവെള്ളപ്പാച്ചിലുണ്ടായത്. ആളപായമുണ്ടായില്ല. പ്രദേശവാസികളെ സമീപത്തെ ട്രൈബല്‍ സ്കൂളിലേക്ക് മാറ്റി