ഓൺലൈൻ തട്ടിപ്പിനിരയായെന്ന് ബോധ്യമാവുകയും ചെയ്താൽ ഉടൻ 155260 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുക.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലൂടെ നിങ്ങളുടെ പണം  അക്കൗണ്ടിൽ നിന്നും നഷ്ടമാവുകയും  തട്ടിപ്പിനിരയായെന്ന് ബോധ്യമാവുകയും ചെയ്താൽ  ഉടൻ  155260  എന്ന ടോൾ ഫ്രീ ഹെൽപ്പ്  ലൈൻ നമ്പറിൽ ബന്ധപ്പെടുക. തട്ടിപ്പിന് ഇരയാവരുടെ പണം  നഷ്ടപ്പെടുന്നത് എത്രയും വേഗം  (പരമാവധി 48 മണിക്കൂർ ) തടയുവാനുള്ള സേവനമാണ് ഹെൽപ്പ്  ലൈൻ നമ്പറിൽ നിന്നും ലഭ്യമാക്കുന്നത്. 

ശ്രദ്ധിക്കുക: പണം നഷ്ടപ്പെട്ടത് സംബന്ധിച്ച പരാതി കാൾ സെന്ററിൽ  ലഭിച്ചാൽ  നാഷണൽ സൈബർ ക്രൈം പോർട്ടൽ വഴി ബന്ധപ്പെട്ട ബാങ്ക് അധികാരികൾക്ക് അടിയന്തിര അറിയിപ്പ് നൽകി പണം കൈമാറ്റം ചെയ്യപ്പെടുന്നത് തടയുക എന്നതാണ് ഈ സംവിധാനത്തിന്റെ പ്രാഥമിക  പ്രവർത്തന ലക്ഷ്യം.  തുടർന്ന് സൈബർ പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്ത് കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്. 

ഓൺലൈൻ  തട്ടിപ്പുകളെക്കുറിച്ചും, സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുമുള്ള പരാതികളും വിവരങ്ങളും  സൂചനകളും  നിങ്ങൾക്ക്  നാഷണൽ നാഷണൽ സൈബർ ക്രൈം പോർട്ടലിലൂടെയും റിപ്പോർട്ട്  ചെയ്യാവുന്നതാണ് . #keralapolice