സ്മാർട്ട്‌ പൾസ് ഓക്സിമീറ്റർ വികസിപ്പിച്ചെടുത്ത വിദ്യാർത്ഥിയെ അടൂർ പ്രകാശ് M. P അനുമോദിച്ചു

ആറ്റിങ്ങൽ: OXIFINE എന്ന പേരിൽ സ്മാർട്ട്‌ പൾസ് ഓക്സിമീറ്റർ വികസിപ്പിച്ചെടുത്ത വിഷ്ണു.പി.കുമാറിനെ അഡ്വ. അടൂർ പ്രകാശ് എം.പി അനുമോദിച്ചു.വളരെ മാതൃകാപരമായ പ്രവർത്തനമാണ് വിഷ്ണുവിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്നും തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാ തരത്തിലുള്ള പിന്തുണയും സഹായവും ഉണ്ടാകുമെന്നും അടൂർ പ്രകാശ്  എം.പി അറിയിച്ചു. എം.പി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അഭിലാഷ് ചാങ്ങാട്, ബ്ലോക്ക് വൈസ് പ്രസിഡന്റ് മണിലാൽ സഹദേവൻ,D.C.C അംഗം M.K ജ്യോതി തുടങ്ങിയവർ പങ്കെടുത്തു.