അൽഫോൻസയ്ക്ക് എതിരെ ജാമ്യം ഇല്ലാ വകുപ്പ്; വീട്ടിലെത്തി പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയും

ആറ്റിങ്ങൽ:വഴിയോരത്ത് മീൻ വിറ്റതിന് നഗരസഭ ജീവനക്കാർ മീൻ വലിച്ചെറിഞ്ഞ മത്സ്യത്തൊഴിലാളി അൽഫോൻസയ്ക്ക് സഹായവുമായി യു.ഡി.എഫ്.അലമഫാൻസയെ വീട്ടിലെത്തി സന്ദർശിച്ചാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയും അടക്കമുള്ളവർ സഹായം വാഗ്ദാനം ചെയ്തത്.പ്രദേശത്തെ പ്രവർത്തകർ ഇവർക്ക് ഉപജീവനത്തിനുള്ള സാഹചര്യം ഉണ്ടാക്കി നൽകുമെന്ന് ഇരുവരും പറഞ്ഞു . സർക്കാർ സഹായിച്ചില്ലെങ്കിലും എതിർക്കാതിരുന്നാൽ മതിയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു .
കോവിഡിനൊപ്പം ജീവിക്കുക എന്നതാണ് ലോകം മുഴുവൻ എടുത്തിരിക്കുന്ന രീതിയെന്ന് വി.ഡി സതീശൻ പറഞ്ഞു.ജീവിതവും ജീവിതോപാധിയും നഷ്ടപ്പെടുത്തിയല്ല കേവിഡിനെ നേരിടുന്നത്.എത്രയാളുകൾ ജോലിക്ക് പോകുന്നു.ഒന്നാം തീയതി ശമ്പളം കിട്ടുന്ന സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാകർ മാത്രം ജോലിക്ക് പോയാൽ മതിയോ? ദിവസേനയുള്ള ചെലവ് ജോലിക്ക് പോകേണ്ടേ അൽഫോൻസയ്ക്ക് ആവശ്യമായ സഹായം ചെയ്യും.- വി.ഡി സതീശൻ പറഞ്ഞു . അൽഫോൻസയ്ക്ക് എതിരെ സർക്കാർ ജാമ്യം കിട്ടാത്ത വകുപ്പിട്ട് കേസെടുത്തിരിക്കുകയാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു . ഇതെന്താ വെള്ളരിക്കാ പട്ടണമോ ? സമ്പാദിക്കാനല്ല , ജീവിക്കാൻ വേണ്ടി തുച്ഛമായ വരുമാനത്തിനാണ് മീൻവിറ്റത് . കേസ് പിൻവലിക്കാൻ സർക്കാർ തയ്യാറാകണം . ഇവർ ആരെയും ആക്രമിച്ചിട്ടില്ല . ജീവിക്കാനുള്ള സാഹചര്യം ഒരുക്കുമ്പോൾ സഹായിച്ചില്ലെങ്കിലും എതിർക്കാതിരുന്നാൽ മതി . കുറ്റക്കാരെ താക്കീത് ചെയ്യാനും ആവർത്തിക്കാതിരിക്കാനും മുഖ്യമന്ത്രിയും സർക്കാരും തയ്യാറാകണം . -ഉമ്മൻ ചാണ്ടി പറഞ്ഞു .
കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങലിൽ മീൻവിറ്റ അൽഫോൻസയുടെ മീൻചെരുവങ്ങൾ നഗരസഭാ ജീവനക്കാർ വലിച്ചെറിയുകയും മീൻ നശിപ്പിക്കുകയും ചെയ്തത് . ഇത് വലിയ വിവാദമായിരുന്നു .