കെഎസ്ആർടിസിയിലെ പെൻഷൻ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം; കെഎസ്ആർടിസിയിലെ ജൂൺ മാസം വിതരണം ചെയ്യാനുള്ള പെൻഷൻ ചൊവ്വാഴ്ച മുതൽ  വിതരണം ചെയ്യുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആർടിസിക്ക് പെൻഷൻ  നൽകുന്നതിനുള്ള  തുക നൽകി വന്നിരുന്ന പ്രൈമറി അ​ഗ്രികൾച്ചറൽ സൊസൈറ്റിയുമായുള്ള കരാർ മേയ് മാസത്തിൽ അവസാനിച്ചിരുന്നു. അത് ഒരുമാസത്തേക്ക്  പുതുക്കുന്നതിനുള്ള എംഒയുവിൽ കെഎസ്ആർടിസി സിഎംഡി, സ്റ്റേറ്റ് കോർപ്പറേറ്റീവ് ബാങ്ക് എംഡി,  ഫിനാൻസ് ഡിപ്പാർട്ട്മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി  എന്നിവർ തിങ്കളാഴ്ച ഒപ്പു വെച്ചു. ഇതോടെ  പ്രൈമറി അ​ഗ്രികൾച്ചറൽ സൊസൈറ്റി വഴി പെൻഷൻ വിതരണത്തിന് വേണ്ട 65.84 കോടി രൂപ ലഭ്യമായതായും മന്ത്രി അറിയിച്ചു. 

2018 മുതൽ പെൻഷൻ വിതരണം നടത്തിയ ഇനത്തിൽ പ്രൈമറി അ​ഗ്രികൾച്ചറൽ സൊസൈറ്റികൾക്ക് ഇത് വരെ 2432 കോടി രൂപ സർക്കാരിൽ നിന്നും തിരിച്ചടവ് നടത്തിയതായും മന്ത്രി അറിയിച്ചു.