ഹജ്ജ് കര്‍മ്മങ്ങള്‍ ഇന്ന് തുടങ്ങും; അറഫാ സംഗമം നാളെ

ഹജ്ജ് കര്‍മങ്ങള്‍ ഇന്ന് തുടങ്ങും. അഞ്ച് ദിവസമാണ് ഹജ്ജ് കര്‍മ്മങ്ങള്‍ നീണ്ടു നില്‍ക്കുക. കര്‍മ്മങ്ങള്‍ക്കായി മലയാളികള്‍ ഉള്‍പ്പെടെ എല്ലാ തീര്‍ത്ഥാടകരും ഇതിനകം തന്നെ മക്കയില്‍ എത്തിയിട്ടുണ്ട്. മക്കയിലെത്തി മിനായില്‍ താമസിക്കുന്നതോടെയാണ് ഹജ്ജ് കര്‍മ്മങ്ങള്‍ ആരംഭിക്കുക. നാളെയായിരിക്കും ഹജ്ജ് കര്‍മ്മങ്ങളുടെ പ്രധാന കര്‍മ്മമായ അറഫാ സംഗമം നടക്കുക. തീര്‍ഥാടകര്‍ ഉച്ചയ്ക്ക് മുന്‍പ് തന്നെ അറഫാ സംഗമം കഴിഞ്ഞ് രാത്രി മുസ്ദലിഫയില്‍ താമസിക്കും. വ്യാഴാഴ്ച ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇത്തവണത്തെ ഹജ്ജ് കര്‍മ്മങ്ങള്‍.