വിദ്യാർത്ഥികൾക്കിടയിൽ തരംഗമായി ആർ.ആർ.വി ഗേൾസ് സ്കൂൾ വെബ്സൈറ്റ്

കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് വേണ്ടി തയാറാക്കിയ www.rrvgirls.com എന്ന website ഇപ്പോൾ ഇപ്പോൾ കേരളത്തിലെ അങ്ങോളം ഇങ്ങോളം ഉള്ള എല്ലാ കുട്ടികൾക്ക് പഠനത്തിന് ആശ്രയമായി മാറിയിരിക്കുക ആണ്.ഹയർസെക്കൻഡറി വിഭാഗത്തിലെ കുട്ടികൾക്ക് ആവശ്യമായ എല്ലാ വിഷയങ്ങളുടെയും വിശദമായ Study നോട്ടുകൾ, വീഡിയോ ക്ലാസ്സുകൾ എന്നിവ ഈ സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് തീർത്തും സൗജന്യമായി ലഭിക്കുന്നു.അതോടൊപ്പം ഇപ്പോൾ ഹയർസെക്കൻഡറി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി SCERT പുറത്ത് ഇറക്കിയ ഫോക്കസ് ഏരിയയെ ആസ്പദമാക്കി എല്ലാ വിഷയങ്ങളുടെയും വിശദമായ വീഡിയോ ക്ലാസുകളും സ്റ്റഡി നോട്ടുകളും ഇപ്പോൾ www.rrvgirls.com എന്ന വെബ്സൈറ്റിൽ കൂടി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സൗജന്യമായി ലഭിക്കുന്നു.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സ്കൂളുകളിൽ ജോലി ചെയ്യുന്ന നിരവധി പ്രഗത്ഭരായ അധ്യാപകർ തയാറാക്കിയ വീഡിയോകളും നോട്ടുകളും ആണ് ഈ സൈറ്റിലൂടെ ലഭിക്കുന്നത്.അതോടൊപ്പം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രധാന വാർത്തകളും ഉത്തരവുകളും ഈ സൈറ്റിലൂടെ ലഭിക്കുന്നു.കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ സഹായകരമാകുന്ന ഈ വെബ്സൈറ്റ് തയാറാക്കിയത് കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകനായ ശ്രീ.വിഷ്ണു കല്പടയ്ക്കൽ ആണ്.അതോടൊപ്പം ഈ വെബ്സൈറ്റിലൂടെ അധ്യാപകർക്കും കുട്ടികൾക്കും പാഠപുസ്തകങ്ങളുടെ സോഫ്റ്റ് കോപ്പിയും സൗജന്യമായി ഡൌൺലോഡ് ചെയ്യാൻ സാധിക്കും.ലോക്ഡൗൺ സമയത്ത് കേരളത്തിൽ ഉള്ള എല്ലാ കുട്ടികൾക്കും വേണ്ടി സൗജന്യമായി നടത്തിയ ഓണ്ലൈൻ പരീക്ഷ പൊതുജന പ്രശംസ നേടുകയും തുടർന്ന് വിദ്യാഭ്യാസ മന്ത്രി നേരിട്ട് സ്കൂൾ അധികൃതകരെ അഭിനന്ദിക്കുകയും ചെയ്തു.Online ക്ലാസ്സുകൾ പതിനായിരങ്ങൾ ഫീസിനത്തിൽ ഈടാക്കുന്ന ഈ സമയത്ത് ആണ് തീർത്തും സൗജന്യമായി പ്രഗത്ഭരായ അധ്യാപകരുടെ വീഡിയോ ക്ലാസ്സുകളും സ്റ്റഡി മെറ്റീരിയൽസും കുട്ടികൾക്ക് നൽകി കൊണ്ട് ആർ.ആർ.വി ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ ശ്രദ്ധേയമാകുന്നത്.പ്ലസ് ടു ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി SCERT നൽകിയ ഫോക്കസ് ഏരിയയെ ആസ്പദമാക്കിയുള്ള സ്റ്റഡി നോട്ടുകൾ കൂടി വന്നതോടുകൂടി പതിനായകണക്കിന് ആളുകൾ ആണ് ഇപ്പോൾ ഈ വെബ്സൈറ്റിനെ ആശ്രയിക്കുന്നത്.കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു കംപ്യൂട്ടർ സയൻസ് അധ്യാപകനായ ശ്രീ.വിഷ്ണു കല്പടയക്കൽ ആണ്