വാക്കുപാലിച്ച് ബ്ലോക്ക് സ്ഥാനാർത്ഥി അനന്തു കൃഷ്ണൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിൽ ഓൺലൈൻ പഠനത്തിന് ടിവി ഇല്ല എന്ന പരാതി പറഞ്ഞ വിദ്യാർത്ഥികളോട് ഇലക്ഷൻ കഴിഞ്ഞു ടിവി എത്തിക്കാം എന്ന് പറഞ്ഞാണ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് നഗരൂർ ഡിവിഷൻ സ്ഥാനാർത്ഥി അനന്തു കൃഷ്ണൻ പോയത്. പക്ഷേ അത് രാഷ്ട്രീയക്കാരുടെ സ്ഥിരം വാഗ്ദാനമായി കണ്ട് രണ്ട് കുട്ടികൾക്ക് തെറ്റി.തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വോട്ടർക്ക് നൽകിയ വാക്കുപാലിച്ച്‌ അനന്തുകൃഷ്ണൻ.നഗരൂർ കോൺഗ്രസ്‌ വാട്സ്ആപ്പ് കൂട്ടായ്മയുടെ സഹായത്താൽ ഓൺലൈൻ പഠനസൗകര്യമില്ലാത്ത നഗരൂർ കുന്നിൻ കുളങ്ങര പറിങ്കിമാംവിള വീട്ടിൽ ശ്രീ. ഗണേശന്റെ മക്കളായ ശരണ്യക്കുംസൗമ്യക്കും TV വാങ്ങിനൽകി മാതൃകയായത്. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ രോഹൻ നഗരൂർ,അജി കേശവപുരം,കൂടാരം സുരേഷ്, അരുൺ, മനു, സജീർ, ലീന എന്നിവർ ഒപ്പം ഉണ്ടായിരുന്നു