കേരളത്തിന്റെ ഖജനാവ് നിറയ്ക്കുന്നതിൽ വളർച്ച സൂചികയിൽ തിരുവനന്തപുരം മുന്നിൽ


തിരുവനന്തപുരം:  കേരളത്തിലെ ഖജനാവിൽ പണം എത്തിക്കുന്നതിൽ വളർച്ച സൂചികയിൽ ഒന്നാമത് തിരുവനന്തപുരം.  ഏതാനും വർഷങ്ങൾക്കകം സാമ്പത്തിക തലസ്ഥാനമെന്ന പദവി കൂടി തിരുവനന്തപുരം അലങ്കരിച്ചേക്കും.  കേരളത്തിന്റെ ഖജനാവ് നിറയ്ക്കുന്നതിൽ തിരുവനന്തപുരത്തിന്റെ പങ്ക് 10.75% ആണ്.  കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം വഴി ഖജനാവ് നിറയ്ക്കുന്ന എറണാകുളം ആകട്ടെ 12.25% വും പങ്ക് വഹിക്കുന്നു.  ഇരു ജില്ലകളും തമ്മിലുള്ള അന്തരം വെറും 1.5% മാത്രം വ്യത്യാസം.  കേരളത്തിൽ പൊതുവെ പലരിലുമുള്ള മിഥ്യ ധാരണ 40%ത്തോളം വരുമാനം എറണാകുളം ജില്ലയിൽ നിന്നുമാണെന്നുള്ളതാണ്.  നിർമാണ മേഖലയിൽ ഏറ്റവും കൂടുതൽ വരുമാനം തിരുവനന്തപുരത്ത് നിന്നുമാണ് നിലവിൽ ലഭിക്കുന്നത്.  തെക്കൻ ജില്ലകളിൽ നിന്നുമാണ് കൂടുതൽ വരുമാനം കേരളത്തിൽ ലഭിക്കുന്നത്.

എറണാകുളം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകൾ ആണ് കേരളത്തിലെ ഖജനാവിൽ പണം എത്തിക്കുന്നതിൽ ഏറെ മുന്നിലുള്ള ജില്ലകൾ.  വിഴിഞ്ഞം തുറമുഖം കൂടി യാഥാർഥ്യം ആകുന്ന പശ്ചാത്തലത്തിൽ ഇനിയുള്ള വർഷങ്ങളിൽ സർക്കാരിന്റെ ഖജനാവിൽ പണമെത്തിക്കുന്നതിൽ ഗണ്യമായ വളർച്ച തിരുവനന്തപുരത്തിന് ഉണ്ടാകും.  ഇത്തവണത്തെ ബഡ്ജറ്റിൽ കാര്യമായ പരിഗണനയും തിരുവനന്തപുരത്തിന് ലഭിച്ചിട്ടുണ്ട്.