അത്ര ചെറുതല്ല, തിരുവനന്തപുരം ജില്ല

തിരുവനന്തപുരം ജില്ല വലുപ്പത്തിൽ ഏറെ പിന്നിലാണ്, 14 ജില്ലകളിൽ 11മത്തെ സ്ഥാനത്താണ് വലുപ്പം.  കേരളത്തിലെ ചെറിയ ജില്ലകളായ ആലപ്പുഴ, കാസർഗോഡ്, വയനാട് കഴിഞ്ഞാൽ നാലാമത് തിരുവനന്തപുരം ആണ്.


കേരളത്തിലെ ഏറ്റവും വലിയ ജില്ല പാലക്കാട് ആണ്, നാലാമത് എറണാകുളവും.

എന്നാൽ വലുപ്പത്തിൽ മാത്രമേ ഉള്ളു ചെറുത്, ജനസംഖ്യയിൽ വലിയ ജില്ലയായ മലപ്പുറത്തിന് തൊട്ട് പിന്നിൽ തന്നെ തിരുവനന്തപുരം ജില്ലയുണ്ട്.  എറണാകുളത്തിനെക്കാൾ തൊട്ട് മുന്നിൽ മൂന്നാം സ്ഥാനത്താണ് മലപ്പുറത്തിന്റെ വിസ്തീർണം.  തിരുവനന്തപുരം 11മത്തെ സ്ഥാനത്ത് ആണെങ്കിൽ പോലും ജനസംഖ്യയിൽ തൊട്ട് പിന്നിലാണ്.

മാത്രമല്ല ജനസാന്ദ്രതയിൽ തിരുവനന്തപുരം തന്നെയാണ് മുന്നിൽ.  നഗര ജനസംഖ്യയിലും വലുപ്പത്തിലും ആകട്ടെ, തിരുവനന്തപുരം ആണ് ഒന്നാമത്.  കേന്ദ്ര സർക്കാർ മാനദണ്ഡം അനുസരിച്ച് 10ലക്ഷം ജനസംഖ്യ കവിഞ്ഞ കേരളത്തിലെ ഏക മെട്രോ നഗരം കൂടിയാണ് തിരുവനന്തപുരം.

വിഴിഞ്ഞം പദ്ധതിയുടെ വരവോടെ കേരളത്തിൽ അതിവേഗം ഇന്ന് വളരുന്ന നഗരം കൂടിയായി മാറി തിരുവനന്തപുരം.  ഇന്ത്യയിലെ ആദ്യത്തെ മെഗാ പോർട്ട് ആണ് തിരുവനന്തപുരത്ത് മുല്ലൂരിൽ പണി പുരോഗമിക്കുന്നത്.  കൂടാതെ വിഴിഞ്ഞത്ത് പഴയ ഹാർബറിനെ അന്താരാഷ്ട്ര ക്രൂ ചേഞ്ച്‌ ഹബ്ബ് കം ബങ്കറിങ് പോർട്ട്‌ ആയി ഉയർത്തിയിരുന്നു.

തിരുവനന്തപുരം എന്ന് പേര് ഏത് കാലത്താണ് ഉപയോഗിച്ചതെന്ന് ഇന്നും തര്‍ക്കവിഷയമാണ്. എ.ഡി. ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നതായി കരുതുന്ന വൈഷ്ണവകവി നമ്മാള്‍വാര്‍ ആണ് തിരുവനന്തപുരം ക്ഷേത്രത്തെപ്പറ്റി ആദ്യമായി പറയുന്നത്. സാഹിത്യകൃതികളില്‍ നിന്നാണ് തിരുവനന്തപുരത്തേയും ശ്രീപത്മനാഭസ്വാമിക്ഷേത്രത്തേയും പറ്റി ആദ്യവിവരങ്ങള്‍ ലഭിക്കുന്നത്. ശുകസന്ദേശം, സ്യാനന്ദൂര പുരാണസമുച്ചയം, അനന്തപുരവര്‍ണം, ഉണ്ണിനീലി സന്ദേശം തുടങ്ങിയ കൃതികള്‍ ഇതില്‍ പ്രധാനമാണ്. പക്ഷേ ഇതിലും തിരുവനന്തപുരം എന്ന പേര് ഇല്ല. സദാ ആനന്ദം തുളുമ്പുന്ന നഗരമെന്ന അര്‍ഥത്തില്‍ "ആനന്ദപുരം' എന്നും, അതിനുമുമ്പില്‍ "ശ്രീ'യും കൂടി ചേര്‍ത്ത് ശ്രീ ആനന്ദപുരം എന്നും ക്രമേണ അത് ലോപിച്ച് "സ്യാനന്ദൂരം' ആയി എന്നൊക്കെ വാദങ്ങള്‍ ഉയരുന്നുണ്ട്.

ഒറ്റനോട്ടത്തില്‍

കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരം, തെക്കേ അറ്റത്തെ ജില്ല
വിസ്തീര്‍ണത്തില്‍: 11-ാം സ്ഥാനം
ജില്ലാരൂപീകരണം: 1949 ജൂലൈ 1
വിസ്തീര്‍ണം: 2,192 ച.കി.മീ.
നിയമസഭാമണ്ഡലങ്ങള്‍: 14 (വര്‍ക്കല, ആറ്റിങ്ങല്‍ (എസ്.സി), ചിറയിന്‍കീഴ് (എസ്.സി), നെടുമങ്ങാട്, വാമനപുരം, കഴക്കൂട്ടം,  വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, അരുവിക്കര,  പാറശ്ശാല, കാട്ടാക്കട, കോവളം, നെയ്യാറ്റിന്‍കര
താലൂക്കുകള്‍: 6 (തിരുവനന്തപുരം, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ചിറയിന്‍കീഴ്, കാട്ടാക്കട, വര്‍ക്കല)
വില്ലേജുകള്‍: 124
കോര്‍പ്പറേഷന്‍: 1 തിരുവനന്തപുരം
നഗരസഭകള്‍: 4 (നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, വര്‍ക്കല, നെടുമങ്ങാട്)
ബ്ലോക്ക് പഞ്ചായത്തുകള്‍: 11
ഗ്രാമപഞ്ചായത്തുകള്‍: 73
ജനസംഖ്യ (2011): 3,301,427
പുരുഷന്മാര്‍: 1581678
സ്ത്രീകള്‍: 1719749
സ്ത്രീപുരുഷ അനുപാതം: 1087/1000
സാക്ഷരത: 93.02 ശതമാനം
ഡിവിഷന്‍: തിരുവനന്തപുരം, നെടുമങ്ങാട് 
പ്രധാന നദികള്‍: നെയ്യാര്‍, കരമന, വാമനപുരം, മാമംപുഴ,  പൊന്‍മുടിപ്പുഴ, കിളിമാനൂര്‍പുഴ, കിള്ളിയാര്‍