അതിതീവ്ര കൊറോണ വൈറസ് ബാധ: രോഗികളുടെ എണ്ണം 96 ആയി

ന്യൂഡൽഹി : രാജ്യത്ത് ആറ് പേർക്ക് കൂടി അതിതീവ്ര കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ പുതിയ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 96 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. രോഗം സ്ഥിരീകരിച്ചവരെല്ലാം പ്രത്യേക നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചുരോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ജീനോം സീക്വൻസിംഗ് ടെസ്റ്റിന് വിധേയരാക്കുമെന്നും പ്രത്യേകം ഐസൊലേറ്റ് ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ബ്രിട്ടണിൽ അതിതീവ്ര കൊറോണ വ്യാപനം രൂക്ഷമായപ്പോൾ നിർത്തിവെച്ച വിമാന സർവ്വീസുകൾ കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. 256 യാത്രക്കാരുമായി ബ്രിട്ടണിൽ നിന്നും എയർ ഇന്ത്യ വിമാനം രാജ്യത്തെത്തിയിരുന്നു. രാജ്യത്ത് എത്തിയവരെ എല്ലാവരേയും നിരീക്ഷിച്ച് വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.