തനിച്ച് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി കേരള പോലീസിൻ്റെ കരുതൽ പദ്ധതിയാണ് **'പ്രശാന്തി' ഹെൽപ്പ് ഡെസ്ക്.**

തനിച്ച് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി കേരള പോലീസിൻ്റെ കരുതൽ പദ്ധതിയാണ് **'പ്രശാന്തി' ഹെൽപ്പ് ഡെസ്ക്.**

വാർധക്യസഹജമായ അവശതകളും ഒറ്റപ്പെടലും നേരിടുന്ന മുതിർന്ന പൗരന്മാർക്ക് താങ്ങും തണലുമായി കേരള പോലീസ് ഒപ്പമുണ്ട്.

**'പ്രശാന്തി'യിലൂടെ ലഭിക്കുന്ന പ്രധാന സേവനങ്ങൾ:**

- അപ്രതീക്ഷിതമായ ആരോഗ്യപ്രശ്നങ്ങളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ അടിയന്തര സഹായവും സുരക്ഷയും ഉറപ്പാക്കുന്നു.
- മുതിർന്ന പൗരന്മാർ നേരിടുന്ന അവഗണനകൾക്കും അതിക്രമങ്ങൾക്കുമെതിരെ ആവശ്യമായ നിയമസഹായം ലഭ്യമാക്കുന്നു.
- ഒറ്റപ്പെടലും മാനസിക സമ്മർദവും അനുഭവിക്കുന്നവർക്ക് വിദഗ്ധരുടെ കൗൺസിലിങ് സേവനം നൽകുന്നു.

**സഹായത്തിനും കൂടുതൽ വിവരങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം:**

📞 94979 00035
📞 94979 00045