രണ്ട് തവണ ഗൂഗിൾ പേ തട്ടിപ്പിലൂടെ ഇന്ധനമടിച്ച യുവാവ് മൂന്നാം തവണ തട്ടിപ്പ് ആവർത്തിച്ചപ്പോൾ പിടിയിലായി

രണ്ട് തവണ ഗൂഗിൾ പേ തട്ടിപ്പിലൂടെ ഇന്ധനമടിച്ച യുവാവ് മൂന്നാം തവണ തട്ടിപ്പ് ആവർത്തിച്ചപ്പോൾ പിടിയിലായി

പെരുമ്പാവൂർ സ്വദേശി ആസിഫ് മൊയ്തീൻ എന്ന 29 കാരനാണ് പിടിയിലായത്

ഇക്കഴിഞ്ഞ ആഗസ്റ്റ് 26 ന് ആലുവ മുട്ടത്തെ ഐ.ഒ.സി പമ്പിലെത്തി 2500 രൂപയ്ക്ക് കാറിൽ ഇന്ധനമടിച്ച ശേഷം ട്രാൻസാക്ഷൻ സക്സസ്ഫുൾ എന്ന മെസേജ് കാണിച്ചു കൊടുത്തു.

പിന്നീട് സെപ്തംബർ 2 നെത്തി 4000 രൂപയ്ക്ക് ഇന്ധന മടിച്ച് ഇതേ മെസേജ് കാണിച്ചു

തുടർന്ന് ഇക്കഴിഞ്ഞ 2 നെത്തി 807 രൂപയ്ക്ക് ഇന്ധനമുടിച്ച് മെസേജ് കാണിച്ചപ്പോൾ കയ്യോടെ ജീവനക്കാർ പിടികൂടി

പൊലീസ് ചോദ്യം ചെയ്തപ്പോൾ ഇയാൾ ഉയോഗിച്ചകാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് വ്യക്തമായി

വൈറ്റിലയിലെ ഒരു ഏജൻസിയിൽ നിന്നും കാർ വാടകയ്ക്കെടുത്താണ് ന മ്പർപ്ലേറ്റ് മാറ്റി ഓടിച്ചിരുന്നത്

ഇയാൾ ഇത്തരത്തിൽ വേറെയും തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് കരുതുന്നു. നിലവിൽവടക്കേക്കര സ്റ്റേഷനിൽഇയാൾക്കെതിരെ ഒരു കേസുണ്ട്