(സനൽകുമാറിന്റെയും,സുമയുടെയും മകനാണ്. )
കൈരളി സ്കൂൾ വിദ്യാർത്ഥിയായ
എബി സനൽ ആണ് മുങ്ങി മരിച്ചത്.
ഉച്ചയ്ക്ക് കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം ഉണ്ടായതായും നീന്താൻ കഴിയാതെ കുളത്തിൽ മുങ്ങിയതായും ഒപ്പം ഉണ്ടായിരുന്നവർ പറയുന്നു.
ഹോസ്പിറ്റലിൽ എത്തുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
എന്താണ് സംഭവിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടില്ല.!"
ഉച്ചയ്ക്ക് ആഹാരം വയർ നിറയെ കഴിച്ചിട്ട് നീന്തിയാൽ ഇങ്ങനെ സംഭവിക്കാൻ സാധ്യത ഉണ്ടെന്ന് ഡോക്ടർമാർ പറയുന്നുണ്ട്..!!.
ഒരു നിമിഷത്തെ അശ്രദ്ധയൊ അതോ മറ്റെന്തെങ്കിലും വയ്യായ്കയോ...??ആദ്യം ആയല്ല .നീന്തൽ കുളങ്ങളിൽ ഇങ്ങനെ
അപകടം സംഭവിക്കുന്നത്....
എന്തായാലും ഒരു കുടുംബത്തിന്റെ ജീവിതകാലം മുഴുവൻ നീളുന്ന വേദനയായി മാറി ഈ നഷ്ടം..
നീന്തൽക്കുളങ്ങളിലും ജലാശയങ്ങളിലും ഇറങ്ങുമ്പോൾ അതീവ ജാഗ്രത പുലർത്തണം.
നീന്തൽ അറിയാമെന്ന ആത്മവിശ്വാസം മാത്രം മതിയാകില്ല.
കുട്ടികൾക്കും വിദ്യാർത്ഥികൾക്കുമൊപ്പം പോകുമ്പോൾ ദയവായി മുതിർന്നവരുടെ കൃത്യമായ നിരീക്ഷണവും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കണം
ഓരോ ജീവനും വിലപ്പെട്ടതാണ്. ഒരു കുടുംബത്തിന്റെയും പ്രതീക്ഷകൾ ഇങ്ങനെ അകാലത്തിൽ അവസാനിക്കാതിരിക്കട്ടെ.
സുരക്ഷയ്ക്ക് മുൻഗണന നൽകാം..