കല്ലറ: ഭരതന്നൂർ കാക്കാണിക്കരയിൽ കശുവണ്ടി തൊഴിലാളികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഭരതന്നൂർ രാജത് ഭവനിൽ ഗിരിജകുമാരി (63) ആണ് മരിച്ചത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം ഭരതന്നൂർ കാക്കാണിക്കര നാല് മുക്കിൽ വെച്ചായിരുന്നു അപകടം. കാക്കാണിക്കരയിലെ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരായ ഇവർ, ജോലി കഴിഞ്ഞ് ഫോർ വീലർ ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ദുരന്തമുണ്ടായത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നുവെന്ന് നാട്ടുകാർ അറിയിച്ചു.