ആറ്റിങ്ങൽ..കീഴാറ്റിങ്ങൽ മാമൂട് സ്വദേശി ചന്തു (33 ) ആണ് മരിച്ചത്. പാരിപ്പള്ളി സ്വദേശിനി റെനി സുരഭി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരം ആറിന് ദേശീയപാതയിൽ പൂവൻപാറയിലാണ് സംഭവം. ഇരു ദിശകളിൽ നിന്നും വന്ന ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ചന്തുവിനെ ഉടൻതന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറ്റിങ്ങൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.