ശിവഗിരി ധർമ്മസംഘം ട്രസ്റ്റിന്റെ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ശിവഗിരി ധർമ്മസംഘം ട്രസ്റ്റിന്റെ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഋതംബരാനന്ദ സ്വാമി പ്രസിഡന്റ്, വിശുദ്ധാനന്ദ സ്വാമി ജനറൽ സെക്രട്ടറി, ശാരദാനന്ദ സ്വാമി ട്രഷറർ എന്നീ നിലകളിൽ ചുമതലയേറ്റു.

ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ 2026–2031 കാലയളവിലേക്കുള്ള ട്രസ്റ്റ് ബോർഡ് തിരഞ്ഞെടുപ്പിൽ നിലവിലെ ഭരണപക്ഷത്തിന് ഭൂരിപക്ഷം ലഭിച്ചു. 11 അംഗ ട്രസ്റ്റ് ബോർഡിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.