മോട്ടോർ വാഹന നികുതി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (വൺ ടൈം സെറ്റിൽമെന്റ്)

* അർഹത: 2026 മാർച്ച് 31 ൽ നാല് വർഷമോ അതിൽ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹന ഉടമകൾക്ക് അപേക്ഷിക്കാം.

* നോൺ-ട്രാൻസ്പോർട്ട് വാഹനങ്ങൾ: 2026 മാർച്ച് 31-ന് അവസാനിച്ച നാല് വർഷത്തെ നികുതി കുടിശ്ശികയുടെ (പിഴയും പലിശയും ഉൾപ്പെടെ) 40% മാത്രം അടച്ചാൽ മതി.

* ട്രാൻസ്പോർട്ട് വാഹനങ്ങൾ: 2026 മാർച്ച് 31-ന് അവസാനിച്ച നാല് വർഷത്തെ നികുതി കുടിശ്ശികയുടെ (പിഴയും പലിശയും ഉൾപ്പെടെ) 30% അടച്ചാൽ മതി.

* പ്രത്യേക ഇളവുകൾ: ഗ്രീൻ ടാക്സ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കൽ, മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് വിഹിതം എന്നിവയിൽ നിന്ന് പൂർണ്ണ ഇളവ് ലഭിക്കും.

* റവന്യൂ റിക്കവറി ഒഴിവാക്കാം: റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർക്ക് നിശ്ചിത കുടിശ്ശിക തുകയോടൊപ്പം കളക്ഷൻ ചാർജുകൾ കൂടി അടച്ച് നടപടികൾ അവസാനിപ്പിക്കാം.

* നശിച്ചുപോയ വാഹനങ്ങൾക്ക് നികുതി ആശ്വാസം: മോഷ്ടിക്കപ്പെട്ടതോ, പൊളിച്ചുവിറ്റതോ, പൂർണ്ണമായി നശിച്ചതോ, ഉപയോഗശൂന്യമായതോ ആയ വാഹനങ്ങൾക്ക് രേഖകൾ സഹിതം അപേക്ഷിച്ചാൽ പരിശോധനയ്ക്ക് ശേഷം ഭാവിയിലെ നികുതി ബാധ്യത ഒഴിവാക്കി നൽകും.

* കർശന വ്യവസ്ഥകൾ: ഇത്തരമൊരു നികുതി ഇളവ് ഇനി ഭാവിയിൽ ലഭിക്കുന്നതല്ല. പദ്ധതി പ്രയോജനപ്പെടുത്തുന്നവർ തുടർന്ന് കൃത്യമായി നികുതി അടയ്ക്കണം. വീണ്ടും കുടിശ്ശിക വരുത്തിയാൽ ഭാവിയിൽ ഇളവുകൾ ലഭിക്കില്ല. നികുതി ബാധ്യത ഒഴിവാക്കി ഇളവ് നേടിയ വാഹനം പിന്നീട് നിരത്തിലിറക്കിയാൽ 2026 ഏപ്രിൽ 1 മുതലുള്ള മുഴുവൻ നികുതിയും പിഴയും പലിശയും സഹിതം അടയ്ക്കേണ്ടി വരും.

* അവസാന തീയതി: 2027 മാർച്ച് 31.