ഇടക്കാല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലും സെനറ്റിലും ഭൂരിപക്ഷം നഷ്ടമായതിന് പിന്നാലെ വീണ്ടും ഇറാനെതിരെ ഭീഷണിയുമായി ട്രംപ്. ഇറാന്റെ ശേഷിക്കുന്ന ഭാഗങ്ങള്‍ കൂടി നശിപ്പിക്കേണ്ടി വന്നേക്കാം എന്നാണ് ട്രംപിന്റ ഭീഷണി. പുനര്‍ നിര്‍മിക്കാന്‍ 25 വര്‍ഷം വേണ്ടി വരുമെന്നും സൈനിക നടപടി ഉണ്ടോ എന്ന് ഉടന്‍ തന്നെ അറിയാമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഭീഷണി മുഴക്കി. അതേസമയം അമേരിക്കക്ക് മുന്നില്‍ ആണവ വിഷയത്തില്‍ ഇറാന്‍ പുതിയ നിര്‍ദേശം വെച്ചതായാണ് റിപ്പോര്‍ട്ട്. ഖത്തറിന്റെ മധ്യസ്ഥതയിലാണ് നിര്‍ദ്ദേശം കൈമാറിയിരിക്കുന്നത്.