സസ്പെൻസ് വയ്ക്കുന്നില്ല, ഇതാണ് എന്റെ ആൾ’; വരനെ പരിചയപ്പെടുത്തി റിമി ടോമി

താൻ വിവാഹം കഴിക്കാൻ പോകുകയാണെന്നും പറ്റിയ ഒരാൾ ജീവിതത്തിലേക്കു വന്നെന്നുമുള്ള സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ച് മലയാളികളുടെ പ്രിയഗായിക റിമി ടോമി. രണ്ടാമതൊരു വിവാഹം ചെയ്യുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് അടുത്തിടെ പല സ്റ്റേജുകളിലും താരം ആരാധകരോട് ചോദിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് റിമി തന്റെ യൂട്യൂബ് ചാനലിലൂടെ ആ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത പുറത്തുവിട്ടതിന് പിന്നാലെ തന്റെ വരനെയും പരിചയപ്പെടുത്തിയിരിക്കുകയാണ് റിമി . തന്റെ ജിം ട്രെയിനറായ ലിബിൻ മാത്യുവിനെയാണ് വിവാഹം കഴിക്കാൻ പോകുന്നത് എന്ന് റിമി യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. ഏറെ നാളായുള്ള സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു....