ആര്യങ്കാവിൽ പാലരുവിഎക്സ്പ്രസ്തട്ടികടുവചത്തു

തെന്മല : പാലക്കാട്ട് നിന്നും തൂത്തുക്കുടിയിലേക്ക് ഇന്ന് രാവിലെ മൂന്നുമണിയോടെ സഞ്ചരിക്കുകയായിരുന്ന പാലരുവി എക്സ്പ്രസ് തട്ടി ഒരു കടുവ ചത്തു.
ആര്യങ്കാവിനും ഭഗവതിപുരത്തിനും ഇടയിലാണ് സംഭവം തമിഴ്നാട് അതിർത്തിയാണ് ഇത്. ഈ മേഖലയിൽ കടുവാ ശല്യം റിപ്പോർട്ട് ചെയ്തിരുന്നു. ദേശീയ പാതക്ക് സമീപമാണ് റെയിൽവേ ട്രാക്ക്. ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർ സംഭവസ്ഥലത്തെ എത്തിയിട്ടുണ്ട്.