കടയ്ക്കൽ കുറ്റിക്കാട്ടിലെ കോഴിക്കടയിലെ ജീവനക്കാരനായ കുമ്മിൾ പുതുക്കോട്, തേക്കടയിൽ ചരുവിള പുത്തൻവീട്ടിൽ റജീവ് (37) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ജോലിക്കിടെയാണ് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും കുഴഞ്ഞുവീഴുകയും ചെയ്തത്. ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പരേതനായ അബ്ദുൽ വാഹിദാണ് പിതാവ്.
ഭാര്യ: ഷംന.
മകൾ: ഹാദിയ.
സഹോദരങ്ങൾ: മുഹമ്മദ് റാഫി, മുഹമ്മദ് റാസി.
ഖബറടക്കം നാളെ പുതുക്കോട് മുഹിയിദ്ദീൻ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും