തിരുവനന്തപുരം അരുവിക്കരയിൽ കുടിക്കാൻ വെള്ളം ചോദിച്ചു വീട്ടിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്ന കേസിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം അരുവിക്കരയിൽ കുടിക്കാൻ വെള്ളം ചോദിച്ചു വീട്ടിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്ന കേസിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു അരുവിക്കര മൈലം സ്വദേശികളായ സഹോദരങ്ങൾ നിരഞ്ജൻ വിനയ് രഞ്ജൻ സുഹൃത്തായ കിരൺ രാജ് എന്നിവരുൾപ്പെട്ട പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത് അരുവിക്കര മൈലം സ്വദേശിനി സുശീലയുടെ രണ്ടര പവൻ മാലയാണ് പ്രതികൾ പൊട്ടിച്ച് കടന്നു കളഞ്ഞത് തുടർന്ന് സ്വർണ്ണം കാട്ടാക്കടയിലെ സ്വകാര്യ ഫൈനാൻസിൽ ഇവർ 2,60,000 രൂപയ്ക്ക് വിറ്റു പോലീസ് സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്