​ കിളിമാനൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കിളിമാനൂർ:​ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാപ്പാല ആനപ്പാറ മനു മന്ദിരത്തിൽ മനുവാണ് (44, സിപിഐ എം പാപ്പാല ബ്രാഞ്ച് അംഗം) മരിച്ചത്. ഏഴിന് രാത്രി പാപ്പാല ജങ്ഷനിൽ വച്ചായിരുന്നു അപകടം. ജങ്ഷനിൽനിന്ന് മനു തന്റെ ബൈക്കുമായി വലത്തേക്ക് തിരിയുമ്പോൾ നിലമേൽ ഭാഗത്തുനിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാർ പെയിന്റർ തൊഴിലാളിയാണ്. ഭാര്യ: ശരണ്യ. മക്കൾ: ദേവശ്രീ, ദേവർഷ