വരും മണിക്കൂറുകളിൽ മഴ കനക്കും, സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ തീവ്ര മഴസാധ്യത. നാല് ജില്ലകളിൽ രാത്രി ഏഴു മണി വരെ ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കോട്ടയം,പത്തനംതിട്ട,കണ്ണൂർ,കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്.

ബാക്കി ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട്.