*ഹുബ്ലിയില്‍ ബൈക്കപകടത്തില്‍ ആറ്റിങ്ങൽ സ്വദേശിയായ യുവഡോക്ടര്‍ മരിച്ചു*

ആറ്റിങ്ങല്‍: കര്‍ണാടകയിലെ ഹുബ്ലിയിലുണ്ടായ ബൈക്കപകടത്തില്‍ മലയാളിയായ യുവഡോക്ടര്‍ മരിച്ചു. ആറ്റിങ്ങല്‍ വട്ടവിള ശ്രീശിവത്തില്‍ റിട്ട.കരവാരം വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ജയചന്ദ്രന്റെയും ചിറയിന്‍കീഴ് ശ്രീശാരദവിലാസം സ്‌കൂളിലെ അധ്യാപികയായ ലക്ഷ്മിയുടെയും മകന്‍ ഡോ.വിശാല്‍ ജയചന്ദ്രനാണ് (കണ്ണന്‍-26) മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. വിശാല്‍ ജയചന്ദ്രന്‍ ഓടിച്ചിരുന്ന ബൈക്ക് തെന്നിമറിഞ്ഞാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിശാലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വെള്ളിയാഴ്ച ആറ്റിങ്ങല്‍ വട്ടവിളയിലെ വീട്ടുവളപ്പില്‍ വൈകീട്ട് 5.30 ന് സംസ്‌കരിക്കും. 
സഹോദരന്‍: ശ്രാവണ്‍ ജയചന്ദ്രന്‍.